തൃശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ ഫാസ്റ്റ് ടാഗിൽ പണമില്ലാത്തതിനെ തുടർന്ന് ടോറസ് പിന്നോട്ട് ഇരിക്കുന്നതിനിടെ കാറിൽ ഇടിച്ച് അപകടം. ടോറസ് ലോറി ഡ്രൈവർ അലക്ഷ്യമായി വണ്ടി പിന്നോട്ടെടുത്തതോടെ പുറകിൽ ഉണ്ടായിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. കാറിനു മുകളിലേക്ക് ലോറിയുടെ പിൻഭാഗം ഇടിച്ചു കയറി.
കാറിൻറെ മുൻവശം പൂർണ്ണമായും തകർന്നു. പുതുക്കാട് സ്വദേശികൾ ആണ് ഇരു വാഹനങ്ങളും ഓടിച്ചിരുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
