NCT
KeralaNewsThrissur News

ചാവക്കാട് കടപ്പുറം പഞ്ചായത്തിൽ കടലേറ്റം രൂക്ഷം; പ്രദേശത്തെ വീട്ടുകാർ ദുരിതത്തിൽ.

ചാവക്കാട്  : കടപ്പുറം പഞ്ചായത്തിൽ വെള്ളിയാഴ്ചയും കടലേറ്റം രൂക്ഷം. ഉച്ചക്ക് രണ്ടോടെയാണ് വീണ്ടും ശക്തമായ വേലിയേറ്റത്തിരകൾ കരയിലേക്ക് അടിച്ചുകയറിയത്. മുനയ്ക്കക്കടവ് മേഖലയിലാണ് കടലേറ്റം ശക്തമായത്.

പ്രദേശത്തെ വീട്ടുകാർ കടൽവെള്ളം ദിവസങ്ങളായി വീടുകളുടെ പരിസരത്തേക്കു കയറുന്നതു മൂലം കടുത്ത ദുരിതത്തിലാണ്. അഞ്ചങ്ങാടി വളവ്, മൂസാ റോഡ്, വെളിച്ചെണ്ണപ്പടി തുടങ്ങി പതിവായി കടലേറ്റമുണ്ടാകുന്ന മേഖലകളിലും കടൽക്ഷോഭമുണ്ടായെങ്കിലും കഴിഞ്ഞ ദിവസങ്ങളിലേതുപോലെ രൂക്ഷമായില്ല.

കഴിഞ്ഞ ദിവസത്തെപ്പോലെ കടലേറ്റം തടയാൻ സ്ഥാപിച്ചിരുന്ന മണൽക്കൂനയുടെ വിടവിലൂടെയാണ് കടൽത്തിരയടിച്ചുകയറിയത്. വെള്ളിയാഴ്ച മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഈ വിടവിൽ മണ്ണിട്ടുനികത്തിയെങ്കിലും ശക്തമായ തിരയടിച്ച് ഇവ വൈകാതെ തകർന്നു.

 

Related posts

രണ്ട് കിലോ ഹാഷിഷ് ഓയിലും, 65 ഗ്രാം എംഡി എംഎയുമായി ഗുരുവായൂർ സ്വദേശികൾ പിടിയിൽ.

murali

ശ്രീവത്സൻ നിര്യാതനായി.

murali

കലാകാരൻമാർ നിറത്തിനനുസരിച്ച് പരിപാടികൾ അവതരിപ്പിക്കണം എന്നത് നാടിനാപത്ത്.

murali
error: Content is protected !!