NCT
KeralaNewsThrissur News

വായനാ വാരാചരണം സമാപന സംഗമം: സാഹിത്യകാരൻ ബാപ്പു വലപ്പാട് ഉദ്ഘാനം ചെയ്തു.

വലപ്പാട് : എടത്തിരുത്തി വെസ്റ്റ് എസ്.എൻ.വി. എൽ.പി സ്കൂളിലെ വായനാ വാരാചരണ സമാപന സംഗമം പ്രശസ്ത സാഹിത്യകാരൻ ബാപ്പു വലപ്പാട് ഉദ്ഘാടനം ചെയ്തു. വായിച്ചും വായിപ്പിച്ചും വിദ്യാർഥികൾ വായനയെ പ്രോത്സാഹിപ്പിക്കണമെന്ന് സാഹിത്യകാരൻ ബാപ്പു വലപ്പാട് ഉദ്ഘാനം ചെയ്തു കൊണ്ട് പറഞ്ഞു.

അറിവിന്റെ വഴിയിൽ ഉയർച്ച തേടുന്നവർ വായനയെ ചേർത്തുപിടിക്കണമെന്നും വായിക്കുന്ന സമൂഹത്തിൽ ദൈഷണികമായ മികവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ-കൈമാറിയ ബാപ്പു വലപ്പാടിനെ സ്കൂൾ ഭാരവാഹികൾ ആദരിക്കുകയും ചെയ്തു.

ദിനാർ കുട്ടമംഗലം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.നിമ്മി.ടി.ജി,സന്ധ്യ.കെ.ബി, ഗീജ വിബീഷ്, ഗ്രീഷ്മ വിബിൻ, നീലിമ.കെ.ഡി എന്നിവർ സംസാരിച്ചു. നിജി ലതീഷ്, മഞ്ജു ശശികുമാർ, അഞ്ജു റനീഷ് എന്നിവർ നേതൃത്വം നൽകി.

Related posts

തളിക്കുളം ഹാഷിദ കൊലക്കേസ് : പ്രസവിച്ച് 18 ദിവസം മാത്രമായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവിന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും.

murali

മരത്തിൻ്റെ കൊമ്പൊടിഞ്ഞ് വീണ് ബസ്സിന്റെ ചില്ല് തകർന്നു.

murali

കാപ്പ നിയമം പ്രകാരം നാടുകടത്തി.

murali
error: Content is protected !!