September 19, 2024
NCT
KeralaNewsThrissur News

കാറിന് പിന്നിൽ സ്കൂട്ടറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു.

കൊടുങ്ങല്ലൂർ :  എസ്. എൻ. പുരം പടിഞ്ഞാറെ വെമ്പല്ലൂരിൽ കാറിന് പിന്നിൽ സ്കൂട്ടറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. ആലുവ ശ്രീമൂലനഗരം എസ്. ബി. പുരം സ്വദേശി കടവിലാൻ വീട്ടിൽ റസാഖ് (44) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെ പടിഞ്ഞാറെ ടിപ്പു സുൽത്താൻ റോഡിൽ അഞ്ചങ്ങാടി സെൻ്ററിനടുത്തായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ യാത്രക്കാരന്റെ തല കാറിന്റെ പിറകിലെ ചില്ലിനുള്ളിൽ കുടുങ്ങുകയായിരുന്നു. കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Related posts

ഗുരുവായൂര്‍ ചൂല്‍പ്പുറത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം.

murali

മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തം; കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പ എഴുതി തള്ളും.

murali

കണ്ണൂര്‍ എരഞ്ഞോലിയില്‍ തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചു.

murali
error: Content is protected !!