September 19, 2024
NCT
KeralaNewsThrissur News

കാപ്പ നിയമം പ്രകാരം നാടുകടത്തി.

ചാവക്കാട് : തൃശൂർ റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്‌പെക്ടർ ജനറലിന്റെ കാപ്പ വകുപ്പ് പ്രകാരം സഞ്ചലന നിയന്ത്രണ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരുവത്ര പുതിയറ കൊള്ളാമ്പി വീട്ടിൽ പരേതനായ ഇല്ല്യാസ് മകൻ ജഷീര്‍(36)നെയാണ് തൃശൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ ആർ.ഇളങ്കോയുടെ നിർദേശപ്രകാരം ഗുരുവായൂർ എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ തൃശൂർ ജില്ലയിൽ നിന്നും 1 വര്‍ഷ കാലയളവിൽ നാടുകടത്തിയത്.

തൃശൂര്‍ ജില്ലയിലെ ചാവക്കാട്, ടെമ്പിൾ, ഗുരുവായൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി 12ഓളം കേസ്സുകളിലെ പ്രതിയായിരുന്നു ജഷീര്‍. ജഷീറിന്റെ പൂർവ്വകാല കേസ്സുകൾ പരിശോധിച്ചതിൽ ജഷീർ കുറ്റകരമായ നരഹത്യാശ്രമം,അപായകരമായ ആയുധങ്ങളാലോ മറ്റു മാർഗ്ഗങ്ങളിലൂടെയോ സ്വേച്ഛയാ കഠിന ദേഹോപദ്രവം ഏൽപ്പിക്കുക,സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക,കുറ്റകരമായി ഭീഷണിപ്പെടുത്തുക മുതലുകൾ നശിപ്പിക്കുക തുടങ്ങിയ പൊതുസമാധാനത്തിനും,

പൊതുസുരക്ഷക്കും ഭീഷണിയുണ്ടാക്കുന്നതായ കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ട് പൊതുസമാധാനത്തിനും,പൊതുസുരക്ഷക്കും കടുത്ത ഭീഷണിയായി തീർന്നിട്ടുളള വ്യക്തിയാണെന്നും,ജഷീറിനെ തൃശ്ശൂർ ജില്ലയിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിച്ചാൽ കൊടും കുറ്റവാളിയായ ജഷീറിന്റെ ഭാഗത്തുനിന്നും പൊതുസമാധാനത്തിനും, പൊതുസുരക്ഷക്കും ഭീഷണിയുണ്ടാക്കുന്ന

സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തുടരുമെന്നതിനാൽ ആയതിൽ നിന്ന് ജഷീറിനെ തടയുന്നതിനും,കൂടാതെ പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും ജഷീറിനെതിരെ ‘അറിയപ്പെടുന്ന ഗുണ്ട’ എന്ന ഗണത്തിൽ ഉൾപ്പെടുത്തിയാണ് 1 വര്‍ഷത്തേക്ക് തൃശൂര്‍ ജില്ലയിൽ നിന്ന് നാട് കടത്തിയിട്ടുള്ളത്.

Related posts

രണ്ട് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.

murali

മരുമകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ചു.

murali

കണ്ടശ്ശാംകടവിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

murali
error: Content is protected !!