September 19, 2024
NCT
KeralaNewsThrissur News

പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ എട്ട് വർഷം തടവും, 20,000 രൂപ പിഴയും ശിക്ഷ.

പറവൂർ : പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ എട്ട് വർഷം തടവും, 20,000 രൂപ പിഴയും ശിക്ഷ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം നഗ്നചിത്രം കൈക്കലാക്കി പ്രചരിപ്പിച്ച കേസിലെ പ്രതിയെ ശിക്ഷിച്ചു.

വൈപ്പിൻ എടവനക്കാട് ഇല്ലത്തുപടി പാലയ്ക്കൽ നിഖിൽ (22) നാണ് പറവൂർ അതിവേഗ സ്പെഷൽ കോടതി എട്ട് വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതയുടെ പുനരധിവാസത്തിനു നൽകും. പിഴ അടച്ചില്ലെങ്കിൽ പ്രതി ആറ് മാസം കൂടി അധികതടവ് അനുഭവിക്കണമെന്നും ജഡ്‌ജി ടി കെ സുരേഷ് ഉത്തരവിട്ടു.

2021 മാർച്ചിലാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്നു പ്രണയം നടിച്ചു പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ വാട്‌സാപ് വഴി കൈക്കലാക്കി പ്രചരിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ ഞാറക്കൽ പൊലീസാണ് കേസെടുത്തത്. ഇൻസ്പെക്ട‌ർ ആയിരുന്ന രാജൻ കെ അരമന അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.

Related posts

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും, 33 വർഷം തടവും 4,50,000 രൂപ പിഴയടക്കം ശിക്ഷ.

murali

യൂത്ത് സോക്കർ ഫെസ്റ്റുമായി നാട്ടിക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി.

murali

റോഡുകളുടെ ശോച്യവസ്ഥ; തൃശൂർ – കോഴിക്കോട്, തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടുകളിൽ ഈ മാസം 26 ന് ബസ്സ് സമരം.

murali
error: Content is protected !!