September 19, 2024
NCT
KeralaNewsThrissur News

കൊടുങ്ങല്ലൂരിൽ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. കാറും മോട്ടോർ ബൈക്കും അക്രമികൾ തല്ലിത്തകർത്തു.

കൊടുങ്ങല്ലൂരിൽ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി, സംഘർഷത്തിൻ്റെ തുടർച്ചയായി വീടിന് നേരെ ആക്രമണം. ചന്തപ്പുരയിൽ പാർക്ക് റെസിഡൻസിക്ക് മുന്നിൽ ബുധനാഴ്ച രാത്രിയിലാണ് സംഘട്ടനമുണ്ടായത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

സംഘട്ടനത്തിൻ്റെ തുടർച്ചയായി കോതപറമ്പിൽ ചെറുവേലിക്കൽ റിനുവിൻ്റെ വീടിനു നേരെ ആക്രമണം നടന്നു. വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന കാറും മോട്ടോർ ബൈക്കും അക്രമികൾ തല്ലിത്തകർത്തു. സംഭവത്തെക്കുറിച്ച് കൊടുങ്ങല്ലൂർ, മതിലകം പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Related posts

തൃത്തല്ലൂർ ഏഴാം കല്ലിൽ വയോധികൻ ഷോക്കേറ്റു മരിച്ചു.

murali

കരിക്കുകെട്ടി മർദിച്ച അന്തിക്കാട് സി.ഐ. യുടെ നടപടി; പ്രത്യേക സംഘം അന്വേഷിക്കും.

murali

വയോധിക ദമ്പതികളുടെ മരണം; ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

murali
error: Content is protected !!