NCT
KeralaNewsThrissur News

സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത‌ത്‌ പതിനഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശിയെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

പുതുക്കാട് : സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത ആളെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വണ്ടൂര്‍ സ്വദേശിയായ പന്തലംകുന്നേല്‍ 40 വയസുള്ള നിയാസാണ് അറസ്റ്റിലായത്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആമ്പല്ലൂര്‍ സ്വദേശിയില്‍ നിന്നും 15.5 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് പ്രതി പിടിയിലായത്.

ഇയാള്‍ മറ്റു പല സ്ഥലങ്ങളിലും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പൊലീസ് അറിയിച്ചു. പുതുക്കാട് ഇന്‍സ്‌പെക്ടര്‍ വി. സജീഷ് കുമാര്‍, എസ്‌ഐ മാരായ പി.ആര്‍. സുധീഷ്, കെ.എ. കൃഷ്ണന്‍, ജിഎസ് സിപിഒമാരായ വി.ഡി. അജി, കെ.ആര്‍. സജീവ്, സിപിഒ കെ.വി. ശ്രീജിത്ത് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ മലപ്പുറം അങ്ങാടിപ്പുറത്ത് നിന്ന് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Related posts

വീടുകൾ കുത്തിത്തുറന്ന് മോഷണം; ഒരാളെകൂടി കയ്പ‌മംഗലം പോലീസ് അറസ്‌റ്റ് ചെയ്‌തു.

murali

ചേര്‍പ്പില്‍ ബസ്സിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു.

murali

പോക്സോ കേസിൽ പാവറട്ടി സ്വദേശിക്ക് ജീവിതാവസാനം വരെ ജീവപര്യന്തം കഠിനതടവും 1,51,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

murali
error: Content is protected !!