NCT
KeralaNewsThrissur News

കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു.

വാടാനപ്പള്ളി : അസീർ പ്രവാസി സംഘം കമ്മീസ് മുഷൈത്ത്, സൗദി അറേബ്യ എന്ന സംഘടനയുടെ നേതൃത്വത്തിൽ സൗദിയിൽ വെച്ച് മരണമടഞ്ഞ പി.വി. പീതാംബരൻ, കെ. മുഹമ്മദ് ഷാജി എന്നിവരുടെ കുടുംബ സഹായ ഫണ്ട് വിതരണം ആലത്തൂർ എംപി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

അസീർ പ്രവാസി സംഘം രക്ഷാധികാരി ബാബു പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. പി.വി. പീതാംബരൻ്റെ മക്കളായ അമിത്ത്, അഭിത്ത് എന്നിവർ ചേർന്ന് 5 ലക്ഷം രൂപയുടെ ചെക്ക് സ്വീകരിച്ചു. കെ. മുഹമ്മദ് ഷാജി യുടെ ഭാര്യ റസിയ മക്കളായ മുസീന, മുഹമ്മദ് അൻസിൽ , ഉമ്മ ഐഷാബി എന്നിവർ ചേർന്ന് 5 ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി.

CPIM നാട്ടിക ഏരിയ സെക്രട്ടറി എം.എ.ഹാരിസ് ബാബു, ഏരിയ കമ്മിറ്റി അംഗം കെ.എ.വിശ്വംഭരൻ, ലോക്കൽ കമ്മറ്റി സെക്രട്ടറി സുരേഷ് മഠത്തിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഭാസി, കേരള പ്രവാസി സംഘം നേതാക്കളായ സുലേഖ ജമാലു, ടി.എൻ. ഉദയകുമാർ , അസീർ പ്രവാസി സംഘം നേതാവ് നിസാർ കൊച്ചി എന്നിവർ സംസാരിച്ചു. തുടർന്ന് അസീർ പ്രവാസി സംഘം പ്രവർത്തകരുടെ മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ക്യാഷ് പ്രൈസും മൊമെൻ്റോയും വിതരണം ചെയ്തു.

Related posts

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു.

murali

പ്രഭാവർമ്മക്ക് സരസ്വതി സമ്മാൻ പുരസ്കാരം.

murali

തളിക്കുളത്ത് അനധികൃതമായി വിൽപ്പനയ്ക്ക് കൊണ്ട് വന്ന 19.5 ലിറ്റർ മദ്യം വാടാനപ്പള്ളി എക്സൈസ് സംഘം പിടികൂടി.

murali
error: Content is protected !!