September 19, 2024
NCT
KeralaNewsThrissur News

കയ്പമംഗലം വഞ്ചിപ്പുരയിൽ വാഹനാപകടം: യുവാവിന് പരിക്ക്.

കയ്പമംഗലം വഞ്ചിപ്പുര സെൻ്ററിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. ദേവമംഗലം ക്ഷേത്രത്തിന് അടുത്തുള്ള കൊല്ലംകുഴി മഹേഷ് നാണ് പരിക്കേറ്റത്. ഇയാളെ വി വൺ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. അപകടം കണ്ട് കാറിലുണ്ടായിരുന്നവർ ഇറങ്ങിയോടി. പരിസരത്തുണ്ടായിരുന്നവരാണ് ആംബുലൻസിൽ മഹേഷിനെ ആശുപത്രിയിൽ എത്തിച്ചത്. കാറിലുണ്ടായിരുന്നവർ പിന്നീട് ആശുപത്രിയിൽ എത്തി.

Related posts

അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തിയ പുതുക്കാട് സ്വദേശി പിടിയിൽ.

murali

കാപ്പ നിയമം പ്രകാരം നാടുകടത്തി.

murali

മാങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ബംഗാൾ സ്വദേശി മരിച്ചു.

murali
error: Content is protected !!