NCT
KeralaNewsThrissur News

മാങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ബംഗാൾ സ്വദേശി മരിച്ചു.

പാവറട്ടി : വെങ്കിടങ്ങിൽ മാങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ബംഗാൾ സ്വദേശി മരിച്ചു. ബംഗാൾ സ്വദേശി ഹമറുള്ള ഹാരിസ് (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.15 ഓടെ ആയിരുന്നു സംഭവം.

വെങ്കിടങ്ങ് കണ്ണോത്ത് സ്വദേശിയുടെ പറമ്പിലെ മാവിൽ കയറി മാങ്ങ പറിക്കുന്നതിനിടയിൽ തൊട്ടടുത്ത വൈദ്യുതി ലൈൻ കമ്പിയിൽ നിന്നും  ഷോക്കേൽക്കുകയായിരുന്നു. ഉടൻതന്നെ മരണം സംഭവിച്ചു. മൃതദേഹം പാവറട്ടി സാൻ ജോസ് ആശുപത്രിയിലേക്ക് മാറ്റി.

Related posts

കുവൈറ്റ് തീപിടുത്തം; 25 മലയാളികള്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം.

murali

മുക്കുപണ്ടം പണയംവെച്ച് പണം തട്ടാന്‍ ശ്രമം; പ്രതിയെ ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു.

murali

കൊച്ചിയിൽ വൻ ലഹരി വേട്ട; 6 കോടിയുടെ കൊക്കെയിനുമായി കെനിയൻ പൗരനെ പിടികൂടി.

murali
error: Content is protected !!