നാട്ടിക ഗ്രാമ പഞ്ചായത്ത് നാലാം വാർഡും, തൃശൂർ ആര്യ ഐ-കെയർ – ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നാട്ടിക 4-ാം വാർഡ് – തഅലിമു സിബിയാൻ മദ്രസ്സയിൽ വെച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.
നാട്ടിക എം എൽ എ സി.സി. മുകുന്ദൻ കണ്ണ് പരിശോധന നടത്തി കൊണ്ട് ക്യാമ്പ് ഉത്ഘാടനം ചെയ്തു. നാട്ടിക നാലാം വാർഡ് മെമ്പർ നികിത പി രാധാകൃഷ്ണൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ മുഖ്യ അതിഥിയായി. നേത്ര രോഗ വിദഗ്ദൻ ഡോ: എബിൻ: ക്യാമ്പിനെ കുറിച്ചും, രോഗനിവാരണത്തെ കുറിച്ചും. വിശദ്ദീകരണം നലകി.
നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി ബാബു, പി.വി രാധാകൃഷ്ണൻ, മുസ്ലിയാം വീട്ടിൽ ജുനൈദ്, എം.ബി.ഉണ്ണികണ്ണൻ, മുസ്ലിയാം വീട്ടിൽ നിഷാർ, ആശാ വർക്കർ കുമാരി, എം.എസ് ആനന്ദൻ, കെ .എ. അൻഷാദ് എന്നിവർ ആശംസകൾ നേർന്നു.
