NCT
KeralaNewsThrissur News

കുടുക്കയിൽ സ്വരൂപീച്ച പന്ത്രണ്ടായിരത്തിലധികം തുക ഡി വൈ എഫ് ഐ യുടെ റീബിൽഡ് വയനാടിനായ് സമ്മാനിച്ചു.

വലപ്പാട് : കുടുക്കയിൽ സ്വരൂപീച്ച പന്ത്രണ്ടായിരത്തിലധികം തുക ഡി വൈ എഫ് ഐ യുടെ റീബിൽഡ് വയനാടിനായ് സമ്മാനിച്ചു. പ്രവാസി ദമ്പതികളായ ബിജു പുളിക്കൻ ശ്രീതി ബിജു എന്നിവരുടെ മക്കളായ ദക്ഷബിജു അഭിനിബിജു എന്നിവർ തങ്ങളുടെ കുടുക്കയിലൂടെ ശേഖരിച്ച 12161രൂപ വയനാടിൽ ദുരന്തബാധിതർക്ക് വീട് നിർമ്മിച്ചു നൽകുന്ന ഡി വൈ എഫ് ഐ യുടെ പദ്ധതിയായ റീബിൽഡ് വയനാടിലേക്ക് നൽകിയത്.

ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി കെ എച്ച് സുൽത്താൻ വലപ്പാട് പഞ്ചായത്ത് പ്രസിഡൻ്റ് ഷിനിത അഷിക്ക് എന്നിവർ തുക ഏറ്റുവാങ്ങി.പി എസ് ഷജിത്ത്, പ്രില്ല സുധി, പി എസ് നിമോദ്, കെ വി രാജൻ, സി ഡിനിധീഷ്, അക്ഷയ് എന്നിവർ പങ്കെടുത്തു

Related posts

ചെറുതുരുത്തിയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി.

murali

കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ട ജെറിനെ ജയിലിലാക്കി.

murali

പെടയ്ക്കണ ചാള : തളിക്കുളം നമ്പികടവിൽ മത്തി ചാകര.

murali
error: Content is protected !!