September 19, 2024
NCT
KeralaNewsThrissur News

5-ാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.

തൃശ്ശൂർ : ചേലക്കരയിൽ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. ചേലക്കര ഗവ SMT സ്കൂളിലെ 5-ാം ക്ലാസ് വിദ്യാർഥി ചീപ്പാറവീട്ടിൽ അബ്ദുൾസിയാദിൻ്റെ മകൻ പത്തു വയസുള്ള അസിം സായിദാണ് മരിച്ചത്.

സ്കൂളിൽ നിന്നും നേരം വൈകി എത്തിയത് മാതാവ് ചോദ്യം ചെയ്തതിനെ തുടർന്നുള്ള മനോവിഷമായത്തിലാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ചേലക്കര പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. വിദ്യാർഥിയുടെ മരണത്തെ തുടർന്ന് ചേലക്കര ഗവ. SMT സ്കൂളിൽനിന്ന് അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts

പുതുക്കാട് കട കുത്തിതുറന്ന് മോഷണം: 60000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു.

murali

നാട്ടികയിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

murali

അങ്കമാലിയിൽ വീടിന് തീപിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം.

murali
error: Content is protected !!