September 19, 2024
NCT
KeralaNewsThrissur News

നാട്ടിക ലയൺസ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

നാട്ടിക ലയൺസ് ക്ലബ്ബ് ഇന്ത്യയുടെ 78മത് സ്വാതന്ത്ര്യ ദിനം നാട്ടിക എ.കെ.ജി അംഗനവാടി കുട്ടികളോടൊപ്പം ആഘോഷിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് ക്ഷേമക്കാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും അംഗനവാടി ടീച്ചറുമായ കെ ആർ ബിന്ദു ചടങ്ങിന് സ്വാഗതം ആശംസിച്ചു.

നാട്ടിക ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് പവിത്രൻ ഇയാനി പതാക ഉയർത്തി. സെക്രട്ടറി അക്ബർ അലി, ട്രഷറർ പ്രേംലാൽ ENR, IPP സുഭാഷ് ചന്ദ്രൻ, ബൈജു, ENR കൃഷ്ണൻ, സി ആര്‍ സുന്ദരൻ, എം കെ ഉണ്ണികൃഷ്ണൻ, ജ്യോതിഷ്, ശശിധരൻ, രാധാ സുഭാഷ് ചന്ദ്രൻ,

വാസൻ കോഴിപ്പറമ്പിൽ തുടങ്ങിയ ലയൺസ് ക്ലബ് ഭാരവാഹികൾ സന്നിഹിതരായിരുന്നു.
അംഗനവാടി കുട്ടികളോടൊപ്പം പരിസരവാസികളായ ഒട്ടേറെ നാട്ടുകാരും പങ്കെടുത്തു. ദേശീയ ഗാനാലാപനത്തിന് ശേഷം മധുര പലഹാര വിതരണം നടത്തി.

Related posts

ട്രെയിനില്‍ നിന്നും വീണ് യുവാവ് മരിച്ചു.

murali

കാട്ടൂരിൽ യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 2 പ്രതികൾ അറസ്റ്റിൽ.

murali

പോലീസ് സ്റ്റേഷന് മുന്നിൽ ഗുണ്ട് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി.

murali
error: Content is protected !!