NCT
KeralaNewsThrissur News

പോലീസ് സ്റ്റേഷന് മുന്നിൽ ഗുണ്ട് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി.

തൃശ്ശൂർ : പീച്ചി പോലീസ് സ്റ്റേഷന് മുന്നിൽ ഗുണ്ട് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. പീച്ചി പൂവൻചിറ കുരിയകോട്ടിൽ ഗോകുലിനെ (30) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീച്ചി പോലീസ് സ്റ്റേഷന് മുന്നിലാണ് ശനിയാഴ്ച ഉച്ചയോടുകൂടി യുവാവ് എത്തി ഗുണ്ട് പൊട്ടിച്ചത്. ഇതിനുശേഷം സ്ഥലത്തുനിന്നും കടന്നുകളഞ്ഞ പ്രതി പോലീസിനെ പരിഹസിച്ചു കൊണ്ടും സ്റ്റേഷനു മുന്നിൽ താൻ ഗുണ്ട് പൊട്ടിച്ചതായും തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് എക്സ്പ്ലോസീവ് ആക്ട് പ്രകാരം ആണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അമീർ അലി, സീനിയർ സി പി ഒ മാരായ ഫ്രിൻസൻ, ദിലീപ്, സിപിഒ ജോസഫ് എന്നിവർ ചേർന്ന് ചുവന്നമണ്ണിൽ നിന്ന് ആണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരിൽ മൂന്നു കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്റ് ചെയ്തു.

Related posts

തണൽ എന്ന പദ്ധതിയുടെ ഭാഗമായി അമ്മയ്ക്ക് ഒരു വീടിനായി ഒരുങ്ങുന്നു.

murali

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് റിട്ടയേർഡ് എസ്ഐ മരിച്ചു.

murali

ബസ്സിടിച്ച് എൻജിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

murali
error: Content is protected !!