ശ്രീനാരായണപുരം അഞ്ചാം പരുത്തിയിൽ മോഷണം, ഇരുപത്തിനാല് മണിക്കൂറിനകം മോഷ്ടാക്കളെ പിടികൂടി. അഞ്ചാംപരുത്തി പടിഞ്ഞാറു വശം കരക്കുളത്ത് ജയരാജന്റെ ഉടമസ്ഥതയിലുള്ള ആലയിൽ ഇരുമ്പ് സാമഗ്രികൾ നിർമിക്കാൻ ഉപയോഗിക്കുന്ന ഒരു കിലോ വരുന്ന ആട്ടക്കലാണ് മോഷണം പോയത്.
സംഭവവുമായി ബന്ധപ്പെട്ട് ശ്രീനാരായണപുരം പള്ളിനട സ്വദേശികളായ കരുനാട്ടു വീട്ടിൽ അഖിൽ, ഇടശേരി വീട്ടിൽ അസ്‌ലം എന്നിവരെ മതിലകം പോലിസ് അറസ്റ്റ് ചെയ്തു. പോലീസും, ആലയുടെ ഉടമയും നടത്തിയ തിരച്ചിലിലാണ് പടിഞ്ഞാറെ വെമ്പല്ലൂരിലുള്ള ആക്രി കടയിൽ നിന്നും മോഷണ മുതൽ കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയായിരുന്നു.
