September 19, 2024
NCT
KeralaNewsThrissur News

റഷ്യയിൽ യുക്രൈൻ ഷെല്ലാക്രമണത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടു.

റഷ്യയിൽ യുക്രൈൻ്റെ ഭാഗത്ത് നിന്നുണ്ടായ ഷെല്ലാക്രമണത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടു. തൃക്കൂർ നായരങ്ങാടി സ്വദേശി കാങ്കിൽ ചന്ദ്രന്റെ മകൻ സന്ദീപാണ് മരിച്ചത്. സന്ദീപ് ഉൾപ്പെട്ട 12അംഗ പട്രോളിംഗ് സംഘം കൊല്ലപ്പെട്ട വിവരം മലയാളി അസോസിയേഷൻ വഴിയാണ് കുടുംബം അറിഞ്ഞത്.

ചാലക്കുടിയിലെ ഏജൻസി വഴി കഴിഞ്ഞ ഏപ്രിൽ രണ്ടി‌നാണ് സന്ദീപ് റഷ്യക്ക് പോയത്.  റഷ്യയിലെ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ അവധിയായതിനാൽ മൃതദേഹം പരിശോധിക്കാൻ മലയാളി അസോസിയേഷൻ ഭാരവാഹികൾക്ക് സാധിച്ചില്ലെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം.

നാളെ സന്ദീപിൻ്റെ ചിത്രം ഉപയോഗിച്ച് മൃതദേഹം സന്ദീപിൻ്റേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാൻ ശ്രമിക്കും. വിവരം ജില്ലാ കളക്ടറെയും അറിയിച്ചിട്ടുണ്ട്.

Related posts

റേഷൻ കാർഡ് മസ്റ്ററിങ് വീണ്ടും മുടങ്ങി.

murali

ചൊവ്വന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് 18 വയസ്സുകാരന് ദാരുണാന്ത്യം.

murali

പി.എൻ. ഗോപീകൃഷണന് എം.എൻ.വിജയൻ സ്മാരക പുരസ്കാരം സമർപ്പിച്ചു.

murali
error: Content is protected !!