തൃശൂർ : ഒരു കിലോയിലധികം കഞ്ചാവുമായി ശക്തൻ ബസ് സ്റ്റാൻറിനു സമീപമുള്ള ആകാശപാതയ്ക്കരികിൽ നിന്നും അസ്സാം ജില്ലയിലെ മോറിഗോൺ അമരഗുരി സ്വദേശിയായ മൊജഹറുൾ ഇസ്ളാം (21) എന്നയാളിനെയാണ് തൃശൂർ ടൌൺ ഈസ്റ്റ് പോലീസ് പിടികൂടിയത്.
ഈസ്റ്റ് പോലീസ് സ്റ്റേഷൻ, ഒല്ലൂർ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ ഡാൻസാഫ് ടീമംഗങ്ങളുടെ രഹസ്യഅന്വേഷണ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് വില്പനയ്ക്കായി കൊണ്ടുവന്ന ഏകദേശം 1.109 കിലോഗ്രാം കഞ്ചാവുമായി അസാം സ്വദേശിയെ ആകാശ പാതയ്ക്കു സമീപം വച്ച് ഈസ്റ്റ് പോലീസ് പിടികൂടിയത്.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ജിജോ, സബ് ഇൻസ്പെക്ടർമാരായ ഹരിന്ദ്രൻ, ജിനോ പീറ്റർ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ർ പ്രതീഷ്കുമാർ, സീനിയർ സിവിൽപോലീസ് ഓഫീസർ സുജിത്ത്, സിവിൽ പോലീസ് ഓഫീസർ മനോജ്, മാർട്ടിൻ ജോഷ്വോ എന്നിവരാണ് ഉണ്ടായിരുന്നത്.
