NCT
KeralaNewsThrissur News

സ്നേഹ കൈത്താങ്ങ് കളക്ട് ചെയ്ത ആവശ്യ സാധനങ്ങൾ കൈമാറി.

പെരിങ്ങോട്ടുകര : നെഹ്റു സ്റ്റഡി സെന്റർ & കൾച്ചറൽ ഫോറം പെരിങ്ങോട്ടുകരയുടെ നേതൃത്വത്തിൽ വയനാടിനും, കോഴിക്കോടിനും വേണ്ടി കളക്ട് ചെയ്ത ആവശ്യസാധനങ്ങൾ വിലങ്ങാട് മഞ്ഞക്കുന്നിൽ ദുരിതാശ്വാസ ക്യാoപ് ഉണ്ടായിരുന്ന സെന്റ് അൽഫോൺസ പള്ളിയിലും, വയനാട്ടിലെ ദുരിതബാധിതർക്കും കൈമാറി.

വികാരി ഫാ.ടിൻസ് മറ്റാപ്പള്ളി, വിലങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമ രാജു, പാരിഷ് ട്രസ്റ്റി ജോസ് കല്ലുവേളിക്കുന്നേൽ, വീട്, വാഹനങ്ങൾ എല്ലാം നഷ്ട്ടപ്പെട്ട ഡറിൽ ഡൊമിനിക്ക്,ഹരിപ്രസാദ് എന്നിവർക്ക് കൾച്ചറൽ ഫോറം ഭാരവാഹികളായ ആന്റോ തൊറയൻ, രാമൻ നമ്പൂതിരി, സാജൻ കുറ്റിക്കാട്ട് പറമ്പിൽ, ജഗദീശ് രാജ് വാളമുക്ക് എന്നിവർ ചേർന്ന് ആവശ്യ സാധനങ്ങൾ കൈമാറി.

ഏറെ കുടുംബങ്ങളാണ് കഷ്ടതയിൽപ്പെട്ട് സ്വന്തം വീടുകളിൽ നിന്ന് മാറി താമസിക്കുന്നത്. ഇവർക്ക് സഹായം കൈമാറാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്നും, ആവശ്യ സാധനങ്ങൾ നൽകിയവർക്ക് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും, തുടർന്നും എല്ലാവരുടെയും സഹകരണവും, പിന്തുണയും വേണമെന്ന് കൾച്ചറൽ ഫോറം ഭാരവാഹികൾ പറഞ്ഞു

Related posts

സുഹൃത്തിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ.

murali

തൃശൂര്‍ ജില്ലയിലെ സി.പി.എമ്മില്‍ വീണ്ടും അച്ചടക്ക നടപടി.

murali

ചേറ്റുവ പുഴയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു: മരിച്ചത് പാവറട്ടി പൂവത്തൂർ സ്വദേശി സുരേഷ്.

murali
error: Content is protected !!