September 20, 2024
NCT
KeralaNewsThrissur News

ഓൺലൈൻ ട്രേഡിങ്ങിലൂടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ മൂന്നു പ്രതികൾ സൈബർ ക്രൈം പോലീസിൻെറ പിടിയിൽ.

ഓൺലൈൻ ട്രേഡിങ്ങിലൂടെ രണ്ടു കേസുകളിലായി ഒരു കോടി പതിനേഴ് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസുകളിലെ മൂന്നു പ്രതികൾ സൈബർ ക്രൈം പോലീസിൻെറ പിടിയിൽ.
സാമൂഹ്യമാധ്യമത്തിൽ കണ്ട പരസ്യം മുഖേന ഓൺലൈൻ ട്രേഡിങ്ങിലൂടെ കൂടുതൽ പണം നമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്

പാവറട്ടി സ്വദേശിനിയായ യുവതിയിൽ നിന്ന് 7128000/- രൂപയും അയ്യന്തോൾ സ്വദേശിയിൽ നിന്ന് 46,65524/- രൂപയും തട്ടിയെടുത്ത കേസുകളിലെ പ്രതികളായ മൂന്നുപേരെയാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐ.പി.എസ് ൻ്റെ നിർദ്ദേശപ്രകാരം DCRB എ.സി.പി. മനോജ്.ടി. രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൻെറ ഊർജ്ജിതമായ പരിശോധനയിലാണ് മൂന്ന് പ്രതികളേയും പിടികൂടിയത്.

പാവറട്ടി സ്വദേശിനിയിൽ നിന്നും 7128000/- രൂപ ഓൺലൈൻ വഴി തട്ടിയെടുത്ത കേസിലെ പ്രതിയായ കൊല്ലം കരുനാഗപ്പള്ളി എടക്കുളങ്ങര സ്വദേശിയായ ഇടയിള വീട്ടിൽ വടക്കത്തിൽ ഹാഷിർ (29), എന്നയാളേയും, അയ്യന്തോൾ സ്വദേശിയിൽ നിന്നും ഓൺലൈൻ വഴി 46,65524/- രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ കൊല്ലം ശക്തികുളങ്ങര സ്വദേശിയായ കുസുമാലയത്തിൽ അരുൺ എഡ്മണ്ട് (46), കൊല്ലം വടക്കേവിള സ്വദേശിയായ സബീമൻസിൽ വീട്ടിൽ സഹീർ പി. (46) എന്നിവരേയുമാണ് പിടികൂടിയത്.

സാമൂഹ്യമാധ്യമങ്ങളിലൂടെ ഓൺലൈൻ ട്രേഡിങ്ങ് വഴി എളുപ്പത്തിൽ പണമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് വാട്സാപ്/ ടെലഗ്രാം ഗ്രൂപ്പിൽ ആഡ് ചെയ്ത് കമ്പനിയെ വിശ്വാസം നേടിയെടുക്കുന്ന രീതിയിലുള്ള സന്ദേശങ്ങൾ അയച്ച് വിശ്വസിപ്പിച്ചാണ് ഇവർ ട്രേഡിങ്ങിലേക്ക് പണം നിക്ഷേപിച്ചത്.

പാവറട്ടി സ്വദേശിനി 2023 ജനുവരിമുതൽ 21 തവണകളായും അയ്യന്തോൾ സ്വദേശി 2023 നവംബർ മുതൽ 28 തവണകളായാണ് പണം അയച്ചുകൊടുത്തത്. കമ്പനിയുടെ വിശ്വാസം നേടിയെടുക്കുന്നതിനായി ലാഭവിഹിതം അയച്ചുനൽകിയിരുന്നു. അതിനു ശേഷമാണ് ഇവർ ട്രേഡിങ്ങിലേക്ക് കൂടുതൽ തുകയും നിക്ഷേപിച്ചത്. പിന്നീട് ലാഭവിഹിതവും മറ്റും തിരിച്ചുകിട്ടാതെ വന്നപ്പോൾ തട്ടിപ്പാണെന്ന് മനസ്സിലാക്കുകയും സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതിപെടുകയുമായിരുന്നു.

അന്വേഷണസംഘത്തിൽ തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെ്കടർ സുധീഷ്കുമാർ വിഎസ്, സബ് ഇൻസ്പെ്കടർ ഫൈസൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ് ശങ്കർ, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, ചന്ദ്രപ്രകാശ് എന്നിവരും ഉണ്ടായിരുന്നു.

Related posts

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം.

murali

കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി ആഘോഷം : കലാപരിപാടികൾക്ക് അപേക്ഷകൾ ക്ഷണിച്ചു.

murali

രണ്ട് കിലോ ഹാഷിഷ് ഓയിലും, 65 ഗ്രാം എംഡി എംഎയുമായി ഗുരുവായൂർ സ്വദേശികൾ പിടിയിൽ.

murali
error: Content is protected !!