NCT
KeralaNewsThrissur News

അമ്മ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ദീഖ് രാജിവച്ചു.

കൊച്ചി : അമ്മ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ദീഖ് രാജിവച്ചു. നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി ഇന്നലെ രംഗത്ത് വന്നിരുന്നു. നടൻ സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നുമായിരുന്നു നടിയുടെ ആരോപണം. ഇതിന് പിന്നാലെയാണ് സിദ്ദീഖിന്റെ രാജി.

സിദ്ദിഖ് തന്നെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി നടി രേവതി സമ്പത്താണ് രംഗത്തെത്തിയത്. ഇന്നലെ ചേർന്ന എൽഡിഎഫ് യോഗത്തിലും വിഷയം ചർച്ചയായി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആയിരിക്കും തുടർനടപടി സ്വീകരിക്കുക. ജനറൽ സെക്രട്ടറിക്കെതിരെയുള്ള ലൈംഗികാരോപണം അമ്മ സംഘടനയിലും പുതിയ തർക്കങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.

Related posts

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് അരലക്ഷം കടന്നു.

murali

ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തു.

murali

കൊടുങ്ങല്ലൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത് റിട്ട. പോലീസ് ഉദ്യോഗസ്ഥൻ.

murali
error: Content is protected !!