ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കലാപരിപാടികൾ സമർപ്പണമായി അവതരിപ്പിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ‘അഡ്മിനിസ്ട്രേറ്റർ, കൂടൽമാണിക്യം ദേവസ്വം, ഇരിങ്ങാലക്കുട’ എന്ന വിലാസത്തിൽ തപാൽ മുഖേനയോ contact@Koodalmanikyam.com എന്നതിലേക്ക് മെയിൽ മുഖേനയോ അയയ്ക്കാം. അപേക്ഷകൾ സെപ്റ്റംബർ നാല് ബുധനാഴ്ച വൈകുന്നേരം അഞ്ചിനുമുൻപായി ദേവസ്വം ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 95392 20511, 94975 61204.
previous post