NCT
KeralaNewsThrissur News

തേങ്ങയെടുക്കാന്‍ തോട്ടിലിറങ്ങിയ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ഗുരുവായൂർ : തേങ്ങയെടുക്കാന്‍ തോട്ടിലിറങ്ങിയ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഗുരുവായൂര്‍ ഇരിങ്ങപ്പുറം പീച്ചിലി ബിജു (46) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണ് കൊച്ചിന്‍ ഫ്രോണ്ടിയര്‍ തോടില്‍ നിന്നും തേങ്ങയെടുക്കാൻ ഇറങ്ങിയ ബിജുവിനെ കാണാതായത്.

നാട്ടുകാരും, പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും ഒരു വിവരം ലഭിച്ചിരുന്നില്ല. ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ നടത്തുന്നതിനിടയിലാണ് ചൊവ്വല്ലർ പടി പാലത്തിനടിയിലൂടെ മൃതദേഹം ഒഴുകി പോകുന്നത് കണ്ടത്. ഉടൻതന്നെ നാട്ടുകാർ മൃതദേഹം കരക്കെടുത്ത് കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related posts

കാഞ്ഞാണിയിൽ മാതാപിതാക്കളെ മകൻ കുത്തിപരിക്കേൽപ്പിച്ചു.

murali

യുവതിയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍.

murali

വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റായി സിപിഐയിലെ കൊച്ചപ്പൻ വടക്കനെ തിരഞ്ഞെടുത്തു.

murali
error: Content is protected !!