September 19, 2024
NCT
KeralaNewsThrissur News

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥ മരണപ്പെട്ടു.

എരുമപ്പെട്ടി : എരുമപ്പെട്ടി വെള്ളറക്കാട് മനപ്പടിയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥ മരണപ്പെട്ടു. വെള്ളുത്തേരി അമ്പലത്തുവീട്ടിൽ അബ്ദുസലാമിന്റെ ഭാര്യ ഷംസിയ(47) യാണ് മരണപ്പെട്ടത്.

കഴിഞ്ഞ ശനിയാഴ്ച ഭർത്താവ് അബ്ദുൽ സലാമുമായി സ്കൂട്ടറിൽ സഞ്ചരിക്കവേ സ്കൂട്ടർ റോഡരികിലേക്ക് തിരിക്കുന്നതിനിടയിൽ എതിരെ വന്ന മറ്റൊരു സ്കൂട്ടറുമായി കൂട്ടിടിക്കുകയായിരുന്നു. അപകടത്തിൽ അബ്ദുൽ സലാമിനും കൂട്ടിടിച്ച സ്കൂട്ടറിലെ യാത്രികക്കും പരിക്ക് പറ്റിയിരുന്നു. സാരമായ പരിക്ക് പറ്റിയ ഷംസിയ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Related posts

സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുന്നംകുളം നോർത്ത് യുണിറ്റ് അംഗങ്ങളിൽ നിന്നും സമാഹരിച്ച തുക ട്രഷറി ഓഫീസർ ജി. കിഷോറിനെ എൽപ്പിച്ചു.

murali

സിപിഎം പഞ്ചായത്ത് ഭരണത്തിൽ നാട്ടികയിൽ റോഡും തോടും ഒരുപോലെയായി- കോൺഗ്രസ്.

murali

മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തം; കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പ എഴുതി തള്ളും.

murali
error: Content is protected !!