NCT
KeralaNewsThrissur News

ചെണ്ടുമല്ലി കൃഷി വിളവെടുത്തു.

ഓണത്തിന് മുന്നോടിയായി ചേര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ പൂത്തറയ്ക്കല്‍ ഫോക്കസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വടക്കേത്തല ഡേവിസ് എന്ന വ്യക്തിയുടെ ഒരേക്കര്‍ ഭൂമിയില്‍ കൃഷി ചെയ്ത ചെണ്ടുമല്ലി വിളവെടുപ്പ് ഉദ്ഘാടനം സി.സി മുകുന്ദന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ജൂണ്‍ മാസത്തില്‍ 5000 തൈകളാണ് നട്ടത്. കൃഷി വകുപ്പിന്റെ മേല്‍നോട്ടത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍ നടന്നത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, കൃഷി ഓഫീസര്‍ കെ.പി നിവേദിത, ഗ്രാമപഞ്ചായത്ത് അംഗം പി.സി പ്രഹ്ലാദന്‍, ക്ലബ് കൃഷി കോര്‍ഡിനേറ്റര്‍ പി.എസ് സുബീഷ്, അംഗങ്ങളായ പി.സി പ്രശാന്ത്, എം.ജി അനീഷ്, കെ.എസ് സഞ്ജയ്, അമല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

കുന്നംകുളം നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന നടത്തി.

murali

ബസും ആംബുലൻസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.

murali

മൂർക്കനാട് കൊലപാതക കേസിലെ പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തു.

murali
error: Content is protected !!