June 23, 2024
NCT
KeralaNewsThrissur News

സിപിഎം പഞ്ചായത്ത് ഭരണത്തിൽ നാട്ടികയിൽ റോഡും തോടും ഒരുപോലെയായി- കോൺഗ്രസ്.

തൃപ്രയാർ : നാട്ടികയിൽ റോഡ് ഏത് തോടേതെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം ഒരുപോലെ ആയിരിക്കുകയാണ് സിപിഎം പഞ്ചായത്ത് ഭരണത്തിലെന്നു ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ പറഞ്ഞു. തൃപ്രയാർ ബീച്ച് റോഡും നാട്ടിക ബീച്ച് റോഡും സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങൾ കഴിയുകയാണ്. മഴയെത്തിയപ്പോൾ നാട്ടികയിലെ റോഡുകൾ പൂർണമായും തകർന്നിരിക്കുകയാണ്.

പഞ്ചായത്തിന്റെ ഒത്താശയോടു കൂടി നാട്ടികയിലെ പലയിടങ്ങളിലെയും തോടും കുളവും ഭൂമിയും ചുവന്ന മണ്ണിട്ട് നികത്തിയത് മൂലം പഞ്ചായത്തിൽ വെള്ളക്കെട്ട് ഒരുകാലത്തും ഇല്ലാത്ത വിധം രൂക്ഷമായിരിക്കുകയാണ്. റോഡുകൾ സഞ്ചാരയോഗ്യമാക്കാനും വെള്ളക്കെട്ട് നിവാരണത്തിന് നടപടിയെടുക്കാനും പഞ്ചായത്ത്‌ അതിനായി ഒരു ചെറുവിരലെങ്കിലും അനക്കാൻ തയ്യാറാകണമെന്നും ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ കൂട്ടി ചേർത്തു.

കഴിഞ യുഡിഎഫ് ഭരണക്കാലത്ത് മഴക്ക് മുൻപായി തൃപ്രായറിലെയും മറ്റും പ്രധാന കാനകളും തോടുകളും പഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച് കൊണ്ട് വൃത്തിയാക്കിയിരുന്നു. ഇപ്പോൾ സിപിഎം ഭരിക്കുന്ന നാട്ടിക പഞ്ചായത്ത്‌ ഒരു പ്രവർത്തിയും നടത്താത്തതിനാൽ തൃപ്രയാർ സെന്റർ സംസ്ഥാന വെള്ളക്കെട്ട് കേന്ദ്രമായി മാറുമെന്നും, മലിന ജലം കെട്ടിക്കിടന്നു നാട്ടികയിലെ ജനങ്ങളെ പകർച്ച വ്യാധികൾ പരത്തി മാറാ രോഗികളാക്കി നാട്ടിക പഞ്ചായത്ത്‌ മാറ്റുമെന്നും അനിൽ പുളിക്കൽ കൂട്ടി ചേർത്തു.

മഴക്ക് മുൻപായി മഴക്കാല പൂർവ ശുചീകരണ പ്രവർത്തികൾ നടത്താതെ നാട്ടികയിൽ വെള്ളക്കെട്ട് വരുത്തി വെക്കുകയും മലിന ജലം കെട്ടികിടക്കുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്ത പഞ്ചായത്ത്‌ നടപടിക്ക് എതിരെയും നാട്ടികയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ചു ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്നും ആവിശ്യപ്പെട്ട് കൊണ്ട് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി നാട്ടിക പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ.

കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡണ്ട് പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു, ഡിസിസി ജനറൽ സെക്രട്ടറി വി ആർ വിജയൻ മുഖ്യപ്രഭാഷണം നടത്തി, മുൻ നാട്ടിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി വിനു,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ എൻ സിദ്ധപ്രസാദ്, പി കെ നന്ദനൻ, ഗ്രാമപഞ്ചായത്ത് മെമ്പർ സി എസ് മണികണ്ഠൻ, കെ ആർ ദാസൻ, മധു അന്തിക്കാട്ട് എന്നിവർ സംസാരിച്ചു.

മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി പിസി ജയപാലൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രഹന ബിനീഷ്, ബാബു പനക്കൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാനീഷ് കെ രാമൻ,കെ വി സുകുമാരൻ,സുധി ആലക്കൽ, പി എം സുബ്രമുണ്യൻ,മുഹമ്മദ്‌ റസൽ, പി സി മണികണ്ഠൻ, കൃഷ്ണകുമാർ എരണെഴത്ത് വേങ്ങലി, ഉണ്ണികൃഷ്ണൻ കോരമ്പി, മണികണ്ഠൻ ഗോപുരത്തിങ്കൾ, വിപുൽ നാട്ടിക, മോഹൻദാസ് പുലാക്കപറമ്പിൽ, കണ്ണൻ പനക്കൽ എന്നിവർ നേതൃത്വം നൽകി.

Related posts

സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.

murali

ഫ്രീ വിസയിൽ തൊഴിലവസരവുമായി ലുലു ഗ്രൂപ്പ്.

murali

തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണി തലോർ പീതാംബരമാരാർ അന്തരിച്ചു.

murali
error: Content is protected !!