NCT
KeralaNewsThrissur News

കാഞ്ഞാണി പെരുമ്പുഴയിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി.

കാഞ്ഞാണി പെരുമ്പുഴയിൽ രണ്ടാമത്തെ പാലത്തിനു സമീപത്തെ ഹൈലെവൽ കനാലിൽ (പാലക്കുഴി) വയോധികൻ്റെ മൃതദേഹം കണ്ടെത്തി. ലാലൂർ സ്വദേശി പറപ്പുള്ളി വീട്ടിൽ സേവ്യർ (72) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ മുതൽ ഇയാളെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ അയ്യന്തോൾ പോലീസിൽ പരാതി നൽകിയിരുന്നു.

ഇതിനിടെയാണ് ഉച്ചയോടെ പെരുമ്പുഴയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവമറിഞ്ഞ് അന്തിക്കാട് പോലീസും തൃശ്ശൂരിൽ നിന്ന് ഫയർഫോഴ്സ് സംഘവും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൂത്തോൾ മാവേലി സ്റ്റോർ ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: എൽസി. മകൾ: ഷിൻ്റു.

Related posts

ബ്രൗൺഷുഗറും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി വിയ്യൂർ പോലീസിന്റെ പിടിയിൽ.

murali

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സമാധാന അന്തരീക്ഷം നിലനിർത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ പാർട്ടികളോടും അഭ്യർത്ഥിച്ചു.

murali

പെരിങ്ങോട്ടുകരയിൽ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം: 3 പേർ അറസ്റ്റിൽ.

murali
error: Content is protected !!