NCT
KeralaNewsThrissur News

തെക്കേ ഗോപുര നടയില്‍ അത്തം നാളില്‍ ഇത്തവണയും വര്‍ണപൂക്കളമൊരുക്കി.

തൃശ്ശൂർ : വടക്കുന്നാഥ ക്ഷേത്രത്തിൻ്റെ തെക്കേ ഗോപുര നടയില്‍ സായാഹ്ന സൗഹൃദ ക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ അത്തം നാളില്‍ ഇത്തവണയും വര്‍ണപൂക്കളമൊരുക്കി. വയനാട്ടിലെ ദുരന്തബാധിതരുടെ വേദനയില്‍ പങ്കുചേര്‍ന്ന് ലളിതമായ പൂക്കളമായിരുന്നു ഇത്തവണ ഒരുക്കിയത്. അത്തപൂക്കളത്തിന്റെ സമര്‍പ്പണം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എം.കെ. സുദര്‍ശനന്‍ നിര്‍വഹിച്ചു.

സമര്‍പ്പണ ചടങ്ങില്‍ കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ. കണ്ണന്‍ വയനാട് ദുരിതാശ്വാസഫണ്ടിലേക്കുള്ള ചെക്കുകള്‍ ഏറ്റുവാങ്ങി. കല്യാണ്‍ഗ്രൂപ്പ് ടി.എസ്. പട്ടാഭിരാമന്‍, അഡ്വ.ഷോബി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. മൈതാനത്ത് സായാഹ്നത്തില്‍ ഒത്തുചേരുന്നവരുടെ കൂട്ടായ്മയില്‍ കഴിഞ്ഞ 16 വര്‍ഷമായി അത്തം നാളില്‍ ഭീമന്‍ പൂക്കളം ഒരുക്കാറുണ്ട്.

Related posts

ഏനാമാവ് പള്ളികടവിൽ അനധികൃത നിർമ്മാണങ്ങൾ പഞ്ചായത്ത് അധികൃതർ പൊളിച്ചു മാറ്റി. 

murali

തൃശൂരിൽ സ്പെയർ പാർട്സ് ഗോഗൗണിൽ വൻ അഗ്നിബാധ: പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു.

murali

കുന്നംകുളം നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന നടത്തി.

murali
error: Content is protected !!