NCT
KeralaNewsThrissur News

വീൽചെയറിൽ ജീവിതം തള്ളിനീക്കുന്നവർക്കായി “ഒന്നിച്ചോണം നല്ലോണം” എന്ന പേരിൽ സംഘടിപ്പിച്ച ഓണാഘോഷം നടൻ ദിലീപ് ഉദ്ഘാടനം ചെയ്തു.

വീൽചെയറിൽ ജീവിതം തള്ളിനീക്കുന്നവർക്കായി ഓണാഘോഷം ഒരുക്കി ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ. വലപ്പാട് സി.പി.ട്രസ്റ്റ്, കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ സംയുക്തമായാണ് “ഒന്നിച്ചോണം നല്ലോണം” എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചത്.

വള്ളിവട്ടം പാർലേക്ക് ഫാം ഹൗസിൽ നടന്ന ഓണാഘോഷം നടൻ ദിലീപ് ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ പ്രതിസന്ധികൾ ഇല്ലാത്ത മനുഷ്യരില്ലെന്നും, പ്രതിസന്ധികളെ പ്രചോദനമാക്കി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നവരാണ് ജീവിതത്തിൽ വിജയിക്കുകയെന്നും ദിലീപ് പറഞ്ഞു.

ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് പി.ബി. സക്കീർ ഹുസൈൻ അധ്യക്ഷനായി. സി.പി. ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹ്, കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ മാനേജിങ്ങ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ എന്നിവർ മുഖ്യാതിഥികളായി.

ചിത്രകാരൻ ഡാവിഞ്ചി സുരേഷ്, ഷൈജു കാനാടി, സി.പി.ട്രസ്റ്റ് പ്രതിനിധികളായ ഷെമീർ എളേടത്ത്, ഹിലാൽ കുരിക്കൾ, ടി.എം. നിസാബ് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. വീൽചെയറിൽ കഴിയുന്ന 65ഓളം പേരും കുടുംബാംഗങ്ങളുമാണ് ഒരു പകൽ നീണ്ട ഓണാഘോഷത്തിൽ പങ്കെടുത്തത്.

പാട്ടും, കളികളും ഉൾപ്പെടെ വീൽചെയറിൽ ഇരിക്കുന്നവരുടെ വടംവലിയും ഓണാഘോഷത്തിന് മാറ്റ് കൂട്ടി. ഓണ സദ്യയും ഉണ്ടായിരുന്നു. സജി അപർണ, താജുദ്ധീൻ, പി.കെ. ധർമ്മരാജ് തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

പുതുശ്ശേരി പാടശേഖരത്തിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

താമസസ്ഥലത്ത് അതിക്രമിച്ചുകയറി അന്യസംസ്ഥാനക്കാരിയായ അതിജീവിതയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ.

murali

കാർ തട്ടിയതിനെച്ചൊല്ലിയുള്ള തർക്കം: യുവാവിനെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബാറിൽ നിന്നും പിടികൂടി.

murali
error: Content is protected !!