September 20, 2024
NCT
KeralaNewsThrissur News

2024 വർഷത്തെ പോഷൻ മാ ബ്ളോക്ക് തല ഉത്ഘാടനം കെ സി പ്രസാദ് നിർവഹിച്ചു.

പോഷകാഹാര കുറവുകളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി 2024 വർഷത്തെ പോഷൻ മാ ബ്ളോക്ക് തല ഉത്ഘാടനം തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹകരണത്തോടെ തളിക്കുളം.ICDS. സംഘടിപ്പിച്ചു.

രാവിലെ 10 മണിയോടെ തൃപ്രയാർ സെൻറിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയോടെ പോഷൻ പരിപാടിക്ക് തുടക്കമിട്ടു. തളിക്കുളം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ്റെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്  ഉത്ഘാടനം ചെയ്ത് പ്രസംഗിച്ചു.

തളിക്കുളം ശിശു വികസന പദ്ധതി ഓഫീസർ ശുഭനാരായണൻ , ബ്ലോക്ക് മെമ്പർമാരായ ഭഗീഷ് പൂരാടൻ, ശ്രീമതി ലിൻഡ , കല ടീച്ചർ എന്നിവരും തളിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത ടീച്ചർ, നാട്ടിക പഞ്ചായത്ത് മെമ്പർ മണികണ്ഠൻ, വലപ്പാട് പഞ്ചായത്ത് മെമ്പർ ഷൈൻ നെടിയിരിപ്പിൽ എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പോഷക സമൃദ്ധമായ ഭക്ഷണങ്ങളുടെ പ്രദർശനവും നടത്തി. അങ്കണവാടി പ്രവർത്തകരുടെയും അഡോളസൻ്റ് കുട്ടികളുടെ കലാവിരുന്നും പരിപാടിയെ വർണാഭമാക്കി.. പരിപാടിയിൽ ഐസിഡിഎ സൂപ്പർവൈസസ് ഐ സി ഡി എസ് പ്രോജക്ട് ജീവനക്കാർ, എൻ എൻ എം കോഡിനേറ്റർ ശരണ്യ എന്നവരും പങ്കെടുത്തു

 

Related posts

ചെന്ത്രാപ്പിന്നിയിൽ ലോഡിറക്കുന്നതിനിടെ കമ്പി ദേഹത്ത് വീണു എൻ.എച്ച്‌. പണിക്കാരൻ മരിച്ചു.

murali

കയ്പമംഗലത്ത് വൻ തീപിടുത്തം.

murali

ലോകസഭാ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു.

murali
error: Content is protected !!