NCT
KeralaNewsThrissur News

ചാവക്കാട് ദ്വാരക ബീച്ചിൽ അടിഞ്ഞ തിമിംഗലത്തിന്റെ അഴുകിയ ജഡം.

ചാവക്കാട് ദ്വാരക ബീച്ചിൽ അടിഞ്ഞ തിമിംഗലത്തിന്റെ അഴുകിയ ജഡം ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്കരിച്ചു. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ ചാവക്കാട് കടലിൽ കാണപ്പെട്ട തിമിംഗലത്തിന്റെ അഴുകിയ ജഡം ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് കരയ്ക്കണിഞ്ഞത്.

ചാവക്കാട് സീനിയർ വെറ്റിനറി ഡോക്ടർ ശർമിള യുടെയും എരുമപെട്ടി ഫോറെസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥന്മാരായ സനോജ് യുഎസ്, റൈജോ ജോയ് എൻ, വൈശാഖ് കെ.വി, അഷ്റഫ് പി.എച്ച്, ഉണ്ണികൃഷ്ണൻ വി.എസ് എന്നിവരുടെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് കുഴിച്ചിടുന്നതിനുള്ള നടപടി ആരംഭിച്ചത്.

പന്ത്രണ്ടു മീറ്റർ നീളമുള്ള ഭീമൻ തിമിംഗലത്തിനു 15 ടൺ ഭാരമെങ്കിലും കാണും. ഒരുമാസത്തിലധികം പഴക്കമുള്ള ജഡം, നീക്കം ചെയ്യാൻ പറ്റാത്തവിധം അഴുകിയിരുന്നു. ജെസിബി ഉപയോഗിച്ച് തീരത്ത് തന്നെ കുഴിയെടുത്ത് സംസ്കരിക്കുകയായിരുന്നു.

നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ എം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശിവപ്രസാദ്, വസന്ത കെവി എന്നിവർ നേതൃത്വം നൽകി.

Related posts

എങ്ങണ്ടിയൂർ വ്യാപാരഭവൻ ഉൽഘാടനവും കുടുംബ സംഗമവും നടത്തി.

murali

കാണാതായ പത്താംക്ലാസ് വിദ്യാർഥിനിയെയും സുഹൃത്തായ യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

murali

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

murali
error: Content is protected !!