തൃപ്രയാർ : നാട്ടിക പഞ്ചായത്തിലെ ആശ്രയ കുടുംബങ്ങളുടെ ആശ്രയ കിറ്റിൽ അഴിമതി നടത്തിയ നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് തൽസ്ഥാനത്ത് ഇരിക്കാൻ അർഹനല്ലെന്നും പ്രസിഡന്റ് സ്ഥാനം രാജി വെക്കാൻ തയ്യാറാകണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി സി എം നൗഷാദ് പറഞ്ഞു.
എല്ലാ വർഷവും ഓണത്തിന് ആശ്രയ ഗുണഭോക്താക്കൾക്ക് ആശ്രയ കിറ്റും ഓണക്കോടിയും നൽകി വരാറുണ്ട്. ഈ വർഷം ഓണക്കിറ്റ് മാത്രം നൽകുകയും. നൽകിയ ഓണകിറ്റിൽ മതിയായ സാധനങ്ങൾ ഇല്ലാതെയും നൽകി വരുന്ന ഓണക്കോടിയും നൽകിയില്ല. വർഷങ്ങളായി കിട്ടിയിരുന്ന തുകയിൽ നിന്നും ഇപ്പ്രാവശ്യം ഇരട്ടി പണമാണ് സ്പോൺസർ ഷിപ്പിൽ കിട്ടിയത് ആ പണത്തിൽ പകുതി പണം ചിലവാക്കി ബാക്കി പൈസ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഭരണസമിതിയും അഴിമതി നടത്തി നാട്ടികയിലെ ആശ്രയ കുടുംബങ്ങളോട് കടുത്ത വഞ്ചനയാണ് പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഭരണസമിതിയും കാണിച്ചതെന്നും ഡിസിസി ജനറൽ സെക്രട്ടറി സി എം നൗഷാദ് കൂട്ടിച്ചേർത്തു.
സ്പോൺസർഷിപ്പിൽ കിട്ടിയ പണത്തിൽ നിന്ന് ഓണത്തിന് ആശ്രയ ഗുണഭോക്താക്കൾക്ക് നൽകി വരാറുള്ള ഓണക്കോടി നൽകാതെയും നൽകിയ ഓണക്കിറ്റിൽ ആവശ്യമായ സാധനങ്ങൾ ഇല്ലാതെ അഴിമതി നടത്തിയും നാട്ടികയിലെ ആശ്രയ കുടുംബങ്ങളെ വഞ്ചിച്ച പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനവും നാട്ടിക പഞ്ചായത്ത് ഓഫീസ് ഉപരോധസമരവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡിസിസി ജനറൽ സെക്രട്ടറി സി എം നൗഷാദ്.
യുഡിഎഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ വി ആർ വിജയൻ, നൗഷാദ് ആറ്റുപറമ്പത്ത് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റി കൺവീനർ കെ എ കെബീർ സ്വാഗതവും, മധു അന്തിക്കാട്ട് നന്ദിയും പറഞ്ഞു.
മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി വിനു,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ എൻ സിദ്ധപ്രസാദ്, പി കെ നന്ദനൻ,ടി വി ഷൈൻ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ,ബിന്ദു പ്രദീപ്,സി എസ് മണികണ്ഠൻ ശ്രീദേവി മാധവൻ, കെ ആർ ദാസൻ,റസീന ഖാലിദ് എന്നിവർ സംസാരിച്ചു.
രഹന ബിനീഷ്, പിസി ജയപാലൻ, പി എച് മുഹമ്മദ്, ബാബു പനക്കൽ, കെ വി സുകുമാരൻ,റാനിഷ് കെ രാമൻ, പി എം സുബ്രമുണ്യൻ, അബ്ദുൽ റഹ്മാൻ പി യൂ, ഇബ്രാഹിം സി എ, മുഹമ്മദ് റസൽ, സുധി ആലക്കൽ, അബൂബക്കർ കെ എ, അബ്ദുൽ അസീസ്, ഖമറുദ്ധീൻ കെ പി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
