തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകളിൽ വൻ കൊള്ള. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പൂലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. കാറിൽ വന്ന നാലംഗ സംഘമാണ് കവർച്ച നടത്തിയത്.
ആദ്യം കവർച്ച നടന്നത് ഇരിങ്ങാലക്കുട മാപ്രാണത്താണ്, കാറിലെത്തിയ മുഖം മൂടി ധരിച്ച സംഘമാണ് മോഷണം നടത്തിയത്. എടിഎം കൗണ്ടറുകളിൽ സിസിടിവി ക്യാമറയിൽ പെയിൻ്റടിച്ച ശേഷമാണ് കവർച്ചയെന്നു പറയുന്നു, പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
