ഗുരുവായൂർ : ഹാഷിഷ് ഓയിൽ, എം.ഡി.എം.എ. എന്നിവ കേരളത്തിൽ വിതരണം ചെയ്യുന്ന ബെംഗളൂരുവിലെ സംഘത്തിലെ കണ്ണികളിലൊരാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട കണ്ണംകര പാലമൂട്ടിൽ മേലേതിൽ വീട്ടിൽ ഷാഹുൽ ഹമീദി(29)നെയാണ് എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്റെ നേതൃത്വത്തിൽ പിടികൂടിയത്. എൻജിനീയറിങ് പഠനത്തിന് ബെംഗളൂരുവിലേക്ക് പോയ ഷാഹുൽ ഹമീദ് പിന്നീട് ലഹരിവസ്തുക്കളുടെ വിൽപ്പനയിലേക്ക് തിരിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഗുരുവായൂർ താമരയൂർ കുട്ടിയേരി വീട്ടിൽ നിധീഷ് (31), പൂക്കോട് കോട്ടപ്പടി കാവീട് മുസ്ലിം വീട്ടിൽ മുഹമ്മദ് അൻസിൽ (21) എന്നിവരെ ഓഗസ്റ്റ് ഒൻപതിന് രണ്ട് കിലോഗ്രാം ഹാഷിഷ് ഓയിലും 65 ഗ്രാം എം.ഡി.എം.എ.യുമായി ചൊവ്വന്നൂരിൽനിന്ന് പോലീസ് പിടികൂടിയിരുന്നു. ഇവർക്ക് ലഹരിവസ്തുക്കൾ വിൽപ്പനയ്ക്കു എത്തിച്ചുനൽകിയത് ഷാഹുൽ ഹമീദ് ആണെന്ന് പോലീസ് പറഞ്ഞു.
