NCT
KeralaNewsThrissur News

നാട്ടിക ശ്രീനാരായണ കോളേജിലെ നാലു തലമുറ അധ്യാപകരുടെ സംഗമം നടന്നു.

നാട്ടിക ശ്രീനാരായണ കോളേജിലെ കെമിസ്ട്രി ഡിപ്പാർട്മെന്റിലെ 1967 മുതലുള്ള അധ്യാപകരുടെ സംഗമം നടന്നു. കോളേജ് സ്ഥാപിതമായ 1967 ൽ അധ്യാപകരായി ചേർന്ന ജലജ ടീച്ചറെയും കൃഷ്ണൻ സാറിനെയും ആദരിച്ചു.

ജീവിതത്തിലെ വസന്തകാലം കോളേജിൽ ജോലി ചെയ്ത കാലം ആയിരുന്നു എന്നും, ഇന്നും സ്വപ്നങ്ങളിൽ നിറയുന്നത് വിദ്യാർത്ഥികളുടെ സ്നേഹം ആണെന്നുമുള്ള അധ്യാപകരുടെ വാക്കുകൾ നിറഞ്ഞ സന്തോഷത്തോടെയാണ് പുതിയ അധ്യാപകർ ശ്രവിച്ചത്. സ്വന്തം വീടിന്റെ പണി നോക്കാൻ വരുന്നത് പോലെ കെമിസ്ട്രി ലാബ് പണിയുമ്പോൾ രാത്രിയും അധ്യാപകർ അത് നോക്കാൻ വരുമായിരുന്നു എന്ന് പറഞ്ഞപ്പോൾ അവരുടെ കണ്ണ് നിറഞ്ഞു.

പ്രിൻസിപ്പൽ ഡോ. പി എസ് ജയ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രൊഫ. ശശിധരൻ, പ്രൊഫ. ഔസേപ്പ്, പ്രൊഫ. ജയലാൽ, ഡോ സബിത, ഡോ അജിത, ഡോ. രമ, ഡോ. കല, പ്രൊഫ. ആശ അനില, പ്രൊഫ. സുധ, പ്രൊഫ. ശോഭ, പ്രൊഫ. പുഷ്പ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Related posts

ചെന്ത്രാപ്പിന്നിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ഇലക്ട്രിസിറ്റി പോസ്‌റ്റിലിടിച്ച് അപകടം.

murali

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഇന്ന് വിലവര്‍ധന രണ്ടാം തവണ.

murali

​നടു​റോ​ഡി​ൽ ഭാ​ര്യ​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഓ​ടി​ര​ക്ഷ​പെ​ട്ട ഭ​ർ​ത്താ​വ് പി​ടി​യി​ൽ.

murali
error: Content is protected !!