NCT
KeralaNewsThrissur News

വീട്ടിൽ ഉറങ്ങുകയായിരുന്ന യുവതിയെ ജനലിലൂടെ കൈയ്യിട്ട് ഉപദ്രവിച്ച ആൾ പിടിയിൽ.

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി കോരഞ്ചേരി നഗറിലുള്ള വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയെ ജനൽ വഴി കൈ കടത്തി ഉപദ്രവിക്കാൻ ശ്രമിക്കുകയും, മൊബൈൽ ഫോൺ ഉപയോഗിച്ച് ഫോട്ടോയും വീഡിയോയും പകത്തുകയും ചെയ്ത യുവാവിനെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റു ചെയ്തു.

കൊടുങ്ങല്ലൂർ അഴിക്കോട് ദേശത്ത് എറിയാട് എപ്പിള്ളി വീട്ടിൽ ചന്ദ്രൻ്റെ മകൻ അനിൽ എന്ന സലീഷ് (25) ആണ് പോലീസിൻ്റെ പിടിയിലായത്. പൊറത്തിശ്ശേരി കോരഞ്ചേരി നഗറിലുള്ള പൂഴിത്തറ വീട്ടിലാണ് അനിൽ ഇപ്പോൾ താമസിക്കുന്നത്.

ഇയാൾക്കെതിരെ കാട്ടൂർ, കൊടുങ്ങല്ലൂർ എന്നീ സ്റ്റേഷനുകളിൽ കേസുകൾ ഉണ്ട്. സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീമിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐമാരായ ക്ലീറ്റസ്, സതീശൻ, എ എസ് ഐമാരായ ഷീജ, ഉമേഷ്, സീനിയർ സി പി ഓമാരായ സുജിത്ത്, രാജശേഖരൻ, സി പി ഓ നിധിൻ എന്നിവരും ഉണ്ടായിരുന്നു.

Related posts

കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് നേരെ ആക്രമണം.

murali

വിവാഹവാഗ്ധാനം നൽകി പണവും ആഭരണങ്ങളും തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ചെങ്ങന്നൂരിൽ നിന്നും അറസ്റ്റ് ചെയ്തു. പ്രതി റിമാന്റിൽ.

murali

നിർമ്മാണം പൂർത്തിയാക്കിയ നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിൻ്റെ പുതിയ ആസ്ഥാന മന്ദിരം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ചൊവ്വാഴ്ച്ച രാവിലെ 11ന് നാടിന് സമർപ്പിക്കും.

murali
error: Content is protected !!