മഹാത്മാ ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അദ്ധ്യക്ഷനായതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി കെ പി സി സി നടപ്പിലാക്കുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ തളിക്കുളം പഞ്ചായത്ത് തല ഉത്ഘാടനം കെ പി സി സി വർക്കിങ് പ്രസിഡന്റ് ടി എൻ പ്രതാപൻ നിർവഹിച്ചു.
തളിക്കുളങ്ങര ക്ഷേത്രത്തിന് മുൻവശത്ത് നടന്ന പരിപാടിയിൽ മഹാത്മാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടന്നു . ഒ എസ് നെഹ്ല ഫാത്തിമ ദേശ ഭക്തി ഗാനം ആലപിച്ചു. വാർഡ് കോൺഗ്രസ്സ് പ്രസിഡന്റ് ശശിധരൻ വാത്താട്ട് പതാക ഉയർത്തി ദേശരക്ഷാ പ്രതിജ്ഞ മണ്ഡലം സെക്രട്ടറി കെ എ മുജീബ് ചൊല്ലികൊടുത്തു.
കോൺഗ്രസ്സ് തളിക്കുളം മണ്ഡലം പ്രസിഡന്റ് പി എസ് സുൽഫിക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ജീജ രാധാകൃഷ്ണൻ, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് നീതുപ്രേംലാൽ, എൻ എം ഭാസ്ക്കാരൻ, എൻ മദനമോഹനൻ, ബിന്ദു സുനീഷ്, പി എം മൂസ, ഹനീഫ പുതിയവീട്ടിൽ, ധർമജൻ വാലത്ത്, ബിന്ദു രാജു, സിമി അനോഷ്, സീനത്ത് ഷക്കീർ, തുടങ്ങിയവർ സംസാരിച്ചു.
