NCT
KeralaNewsThrissur News

നാഷ്ണൽ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന സി എസ് എം കായിക താരങ്ങൾക്ക് സ്പോർട് സ് കിറ്റ് നൽകി.

ഇടശ്ശേരി : സി എസ് എം സെൻട്രൽ സ്കൂൾ ഇടശ്ശേരിയിൽ നിന്നും ഒക്ടോബർ – 7 മുതൽ വാരാണസിയിൽ നടക്കുന്ന നാഷ്ണൽ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന കായിക പ്രതിഭകൾക്ക് അനുമോദന – യാത്രയയപ്പ് യോഗവും പി ടി എ യുടെ ഉപഹാരമായ സ്പോർട് സ് കിറ്റ് വിതരണവും നടന്നു.

അണ്ടർ -19 വിഭാഗത്തിലായി 100, 200 മീറ്റർ ഓട്ടത്തിൽ ഗോൾഡ് മെഡൽ നേടിയ അബിയ പി.എൻ, 200, 400 മീറ്റർ ഓട്ടത്തിലും, റിലേയിലും ഗോൾഡ് മെഡൽ നേടിയ മുഹമ്മദ് സാദ്, 800 മീറ്ററിലും, റിലേയിലും ഗോൾഡ്‌ മെഡൽ നേടിയ ആദിൽ യൂസഫ്, 5000 മീറ്ററിൽ ഗോൾഡും 1500 മീറ്ററിൽ സിൽവറും, റിലേയിൽ ഗോൾഡും നേടിയ മുഹമ്മദ് തൻവീർ, ഗോൾഡ് മെഡൽ നേടിയ റിലേ ടീം അംഗങ്ങളായ മുഹമ്മദ് റിഷാൻ, റസൽ ഫൈസൽ എന്നിവരാണ് നാഷ്ണൽ മീറ്റിൽ പങ്കെടുക്കുന്നത്.

വൈസ് പ്രിൻസിപ്പൾ ശ്രീമതി. നദീറ ജാബിറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി ടി എ നൽകുന്ന സ്പോർട്സ് കിറ്റ് പി ടി എ പ്രസിഡണ്ട് ശ്രീ.പി.ഐ ഷൗക്കത്തലി സമ്മാനിച്ചു. സെക്രട്ടറി ശ്രീ.സി.എം നൗഷാദ്, മാനേജർ ശ്രീ. പി.കെ ഹൈദരാലി തുടങ്ങിയവർ കായിക താരങ്ങൾക്ക് ആശംസക നേർന്നു. രക്ഷിതാക്കൾ, പി ടി എ അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.പി ടി എ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ശ്രീ. ഇർഷാദ് ചേറ്റുവ നന്ദി പറഞ്ഞു.

Related posts

തൃശൂർ പൂരത്തിനുണ്ടായ പ്രതിസന്ധി മുഖ്യമന്ത്രിയോട് ചർച്ച ചെയ്ത് തിരുവമ്പാടി ദേവസ്വം.

murali

മതിലകത്ത് സ്കൂൾ വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാരൻ പിടിയിൽ.

murali
error: Content is protected !!