NCT
KeralaNewsThrissur News

നടൻ ടി പി മാധവൻ അന്തരിച്ചു.

നടൻ ടി പി മാധവൻ അന്തരിച്ചു. 86 വയസായിരുന്നു. കൊല്ലത്തെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.  കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ എട്ട് വർഷമായി പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയായിരുന്നു.

അറുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  താരംസംഘടനയായ ‘അമ്മ’യുടെ സ്ഥാപക ജനറല്‍ സെക്രട്ടറി ആയിരുന്നു ടിപി മാധവന്‍. സിനിമകൾക്കൊപ്പം ടെലി – സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു. അക്കൽദാമ എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തായിരുന്നു ടി പി മാധവൻ സിനിമാ ജീവിതം ആരംഭിച്ചത്. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ രാജകൃഷ്ണ മേനോന്‍ മകനാണ്.

Related posts

ചാലക്കുടിയിൽ വാഹനാപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം.

murali

തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

murali

തളിക്കുളം സ്വദേശി ദുബായിയിൽ അന്തരിച്ചു.

murali
error: Content is protected !!