NCT
KeralaNewsThrissur News

യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച കേസിൽ വെളയനാട് സ്വദേശി അറസ്റ്റിൽ.

ഇരിങ്ങാലക്കുട : യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി വിവിധ ഇടങ്ങളിലായി കൊണ്ട് പോയി മര്‍ദ്ദിച്ച പത്തംഗ സംഘത്തിലെ ഒരാള്‍ കാട്ടൂര്‍ പോലീസ് പിടിയിലായി. വെളയനാട് വഞ്ചിപ്പുര വീട്ടിൽ ആൻസനെ (31) യാണ് കാട്ടൂർ സിഐ ഇ.ആർ ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 24ന് രാത്രി പത്തര മണിയോടെ കൽപ്പറമ്പ് പള്ളിപ്പുര വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ പ്രണവി (32) നെയാണ് തട്ടിക്കൊണ്ടു പോയി മർദ്ദിച്ചത്. വെളയനാട് സ്വദേശി അബുതാഹിറിൻ്റെയും കൂട്ടാളികളുടെയും നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറയുന്നു.

മർദ്ദനമേറ്റ പ്രണവിൻ്റെ കൂട്ടുകാരനും കേസിലെ ഒന്നാം പ്രതിയായ അബുതാഹിറും തമ്മിലുള്ള തർക്കമാണ് സംഭവത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഉദ്യോഗസ്ഥരായ ബാബു ജോർജ്ജ്, സി ജി ധനേഷ്, സിജു, ജീവൻ, ഉമേഷ്, ശ്രീജിത്ത്, അമൽരാജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

കാലിക്കറ്റ് സര്‍വകലാശാല വലപ്പാട് ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററിലെ കെട്ടിടം സമര്‍പ്പിച്ചു.

murali

വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി.

murali

ഗുരുവായൂർ റസ്റ്റ് ഹൌസുകളുടെ വ്യാജവെബ് സൈറ്റ് നിർമ്മിച്ച് തട്ടിപ്പുനടത്തിയ പ്രതിയെ ഉത്തർപ്രദേശിൽ നിന്നും പിടികൂടി.

murali
error: Content is protected !!