NCT
KeralaNewsThrissur News

മദ്യപിച്ച് വാഹനം ഓടിച്ച് സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചുതെറിപ്പിച്ചു: നടന്‍ ബൈജുവിനെതിരെ കേസ്.

മദ്യലഹരിയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചുവെന്ന പരാതിയിൽ നടന്‍ ബൈജുവിനെതിരെ കേസ്. മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് വെച്ചാണ് സംഭവം. കസ്റ്റഡിയില്‍ എടുത്ത ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

വൈദ്യ പരിശോധയ്ക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തസാമ്പിള്‍ നല്‍കാന്‍ ബൈജു തയ്യാറായില്ല. തുടര്‍ന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയ്ക്ക് തയ്യാറായില്ലെന്നും കാട്ടി ഡോക്ടര്‍ പൊലീസിന് മെഡിക്കല്‍ റിപ്പോര്‍ട്ട് കൈമാറി.

Related posts

തൃശ്ശൂർ പൂരം സാമ്പിൾ വെടിക്കെട്ട് നാളെ : ഉച്ചതിരിഞ്ഞ് 03.30 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം.

murali

കാരമുക്ക് ശ്രീ ചിദംബര ക്ഷേത്രത്തിലെ ദീപ പ്രതിഷ്ഠയുടെ 105-ാം പ്രതിഷ്ഠാദിനം ഭക്തി നിർഭരമായി ആഘോഷിച്ചു.

murali

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ഗുരുതരപരിക്ക്.

murali
error: Content is protected !!