ഇരിങ്ങാലക്കുട : കരുവന്നൂർ ചെറിയ പാലത്തിൽ ബസ്സ് കാറിലിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർ മരിച്ചു. തേലപ്പിള്ളി പെരുമ്പിള്ളി വീട്ടിൽ നിജു ജോണിയാണ് മരിച്ചത്.
ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ദേവമാത ബസ്സ് എതിർദിശയിൽ നിന്ന് വന്ന തേലപ്പിള്ളി സ്വദേശി നിജു ജോണിയുടെ കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്.
ബസ്സ് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ ഒരു ബൈക്കിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് കാറിൽ ഇടിക്കുകയായിരുന്നു. രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.
തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ ബസ്സുകളുടെ മരണപ്പാച്ചിൽ നിരന്തരമായി അപകടങ്ങൾ ഉണ്ടാക്കിയിട്ടും ഇതിനെതിരെ കൃത്യമായ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറഞ്ഞു. ഭാര്യ : ജിജി. മക്കൾ : അമൽ, അലീന.
