NCT
KeralaNewsThrissur News

മാനവ സൗഹൃദത്തിനു രാഷ്ട്രീയം തടസ്സം ആകരുത് – പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ.

തളിക്കുളം : മതങ്ങളുടെ സന്ദേശം മാനവികത ആണെന്നും മാനവ സൗഹൃദത്തിന് രാഷ്ട്രീയം തടസ്സം ആകരുതെന്നും പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ. മുസ്ലിംലീഗ് തളിക്കുളം പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു തങ്ങൾ.

മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് കെ.എ. ഹാറൂൺ റഷീദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 275 പ്രവാസികളെ ശിഹാബ് തങ്ങൾ സ്മാരക പ്രവാസി പുരസ്കാരം നൽകി ആദരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി.

മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.എച്ച്. റഷീദ്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി. കെ.നവാസ്, മുസ്ലിംലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി.ഐ. അബ്ദുൾ ഗഫൂർ, പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ജലീൽ വലിയകത്ത് എന്നിവർ മുഖ്യാതിഥികളായി.

മുസ്ലിംലീഗ് ജില്ലാ ഭാരവാഹികൾ പി.കെ. ഷാഹുൽ ഹമീദ്, പി.വി. ഉമ്മർ കുഞ്ഞി, പി.കെ. അബൂബക്കർ, എം.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ്‌ അൽ റെസിൻ, കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്വാലിഹ ഷൗക്കത്ത്, വനിത ലീഗ് ജില്ലാ പ്രസിഡന്റ്‌ ഹസീന താജുദ്ധീൻ, പി.എ. ഷാഹുൽ ഹമീദ്, കെ.എസ്. റഹ്മത്തുള്ള, പി.എം. അബ്ദുൾ ജബ്ബാർ,

വി.സി.അബ്ദുൾ ഗഫൂർ, വി.കെ. നാസർ, പി.എം. സിറാജുദ്ധീൻ, ഷെഫീഖ് ഹുസൈൻ, സുബൈർ സിദ്ദിഖ്, കെ.കെ. ഹംസ, പി.കെ. ഇബ്രാഹിം, ഇ.കെ. ഖാലിദ്, നാസർ പോക്കാക്കില്ലത്ത്, എ.എ. അബൂബക്കർ, എ.എ. മുനീർ എന്നിവർ പ്രസംഗിച്ചു.

Related posts

സ്വർണവില വർധിച്ചു.

murali

പോക്സോ കേസ് പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ.

murali

ക്ഷേത്ര പരിസരത്തുനിന്ന് തോക്ക് കണ്ടെത്തിയ കേസിൽ സൂചന.

murali
error: Content is protected !!