തൃശ്ശൂർ പൂരം കലക്കൽ വിവാദത്തിൽ ഒടുവിൽ പോലീസ് കേസെടുത്തു. എസ്ഐടി നിർദ്ദേശപ്രകാരം ഗൂഢാലോചനയ്ക്കാണ് കേസടുത്തത്. തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. എഫ്ഐആറിൽ ആരുടെയും പേര് ചേർത്തിട്ടില്ല.
ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചത്. ഈ മാസം ആദ്യമാണ് പൂരം കലക്കലിൽ ത്രിതല അന്വേഷണത്തിന് മന്ത്രിസഭ തീരുമാനിച്ചത്.
