NCT
KeralaNewsThrissur News

വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വേണ്ട ഗയ്സ് എന്നപേരിൽ ലഹരി വിരുദ്ധ പ്രചരണ പരിപാടിയുടെ ഭാഗമായി കലാജാഥ സംഘടിപ്പിച്ചു.

വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വേണ്ട ഗയ്സ് എന്നപേരിൽ ലഹരി വിരുദ്ധ പ്രചരണ പരിപാടിയുടെ ഭാഗമായി കലാജാഥ സംഘടിപ്പിച്ചു. തൃശൂർ റൂറൽ പോലീസ് കൊടുങ്ങല്ലൂർ സബ് ഡിവിഷൻ, തലത്തിൽ ഒക്ടോബർ 28, 29, 30 തീയതികളിൽ നടത്തുന്ന വേണ്ട ഗെയ്സ് – ലഹരി വിരുദ്ധ കലാജാഥയുടെ ഭാഗമായി വലപ്പാട് പോലീസ് സ്റ്റേഷൻ ലിമിറ്റിൽ വിവിധയിടങ്ങളിൽ പരിപാടി നടത്തി.

29.10.2024 തീയതി വൈകീട്ട് 3 മണിക്ക് കഴിമ്പ്രം വി.പി.എൻ.എസ്.എൻ.ഡി. സ്കൂളിലെത്തിയ കലാജാഥയെ വലപ്പാട് പോലീസ് സ്റ്റേഷനുവേണ്ടി ISHO M.K. Ramesh, ജാഥാ ക്യാപ്റ്റനും കൊടുങ്ങല്ലൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി.കെ. രാജുവിനെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. സ്കൂളിന്റെ ഭാഗമായി പ്രാധാനാധ്യാപിക സ്വീകരിച്ചു.

പി,ടി.എ അംഗങ്ങൾ , അധ്യാപകർ, എൻ.സി.സി, എൻ.എസ്.എസ് എന്നിവരും പരിപാടിയുടെ ഭാഗമായി. വൈകീട്ട് 5 മണിക്ക് തൃപ്രയാർ സെന്ററിൽ നടന്ന പരിപാടി കൊടുങ്ങല്ലൂർ ഡിവൈഎസ്.പി വി.കെ. രാജു ഉദ്ഘാടനം നിർവഹിച്ചു. ഐ.എസ്.എച്ച്.ഒ. എം.കെ. രമേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ഗ്രീഷ്മ ആശംസകൾ നേർന്നു.

30.10.2024 തീയതി എൻ.എൻ. ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ രാവിലെ നടന്ന കലാജാഥയെ എൻ.എസ്.എസ്., സ്കൌട്ട്, റെഡ്ക്രോസ് വളണ്ടിയർ മാരുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടും ഘോഷയാത്രയോടെയും സ്വീകരിച്ചു. തുടർന്ന് നടന്ന.യോഗത്തിൽ
സ്കൂൾ എച്ച്.എം. മിനിജ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.വൈ.എസ്.പി വികെ. രാജു അധ്യക്ഷ വഹിച ചടങ്ങിൽ വാർഡ് മെമ്പർമാരായ ഗ്രീഷ്മ, മണികണ്ഠൻ എന്നിവർ ആശംസകൾ നേർന്നു.

സ്കൂളിലെ പരിപാടികൾക്ക് ബിന്ദു ടീച്ചർ, ശലഭ ടീച്ചർ എന്നിവർ നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായ വലപ്പാട് പോലീസ് സ്റ്റേഷൻ വേണ്ട ഗയ്സ് ടീമംഗങ്ങളായ ഇൻസ്പെക്ടർ എം.കെ. രമേഷ്, എസ്,ഐമാരായ ഉണ്ണി പി.യു., വിനോദ് കുമാർ എം.സ്., സീനിയർ സീപ്പിഒ മാരായ സൈഫുദ്ദീൻ പി.കെ. സോഷി പി.എസ്. എന്നിവരെ വിദ്യാലയം ആദരിച്ചു.

ലഹരി വിരുദ്ധ കലാജാഥയുടെ ഭാഗമായി കലാജാഥയിലെ സ്ഥിരം ടീമംഗങ്ങളായ റൈഹാൻ ഐ കോളേജിലെ വിദ്യാർത്ഥികളുടെ ലഘുനാടകം. വി.വെമ്പല്ലൂർ MESHSSലെ വിദ്യാർഥികളുടെ ഫ്ലാഷ് മോബ്, മൈം എന്നിവം. SN Trust HSS വിദ്യാർഥികളുടെ നൃത്യനൃത്യങ്ങളും അവതരിപ്പിച്ചു.

കലാജാഥ പോലീസ് ടീമംഗങ്ങളായ എസ്.ഐ. സേവ്യർ, എ.എസ്.ഐ. സൈറാബനും, GSCPO വിനോദ്, ടെലി കമ്മ്യൂണിക്കേഷൻ സിപിഒ ബിജു സി.എം., GSCPO അനിൽകുമാർ. ഡ്രൈവർ എ.എസ്.ഐ. അനുരാജ്, CPO ആഷിക്ക്,GSCPO സുബി സെബാസ്റ്യൻ കൺട്രോൾ റൂം എസ്.ഐ മണികണ്ഠൻ എന്നിവർ ജാഥയെ മൂന്നു ദിവസം അനുഗമിക്കുന്നു.

Related posts

കുടുംബശ്രീയുടെ സംസ്ഥാനതല കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം ഗുരുവായൂർ സ്വദേശിനിക്ക്.

murali

കഞ്ചാവും, ലഹരിമരുന്നുമായി രണ്ട് യുവാക്കൾ വാടാനപ്പള്ളി എക്സൈസിന്‍റെ പിടിയിൽ.

murali

കിടപ്പിലായ രോഗികൾക്ക് സൗജന്യമായി മെഡിക്കൽ ഉപകരണങ്ങൾ നൽകി പത്മശ്രീ വാട്സപ്പ് കൂടായ്മ.

murali
error: Content is protected !!