ചാവക്കാട് : പ്രായപൂര്‍ത്തിയാകാത്ത 16 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയും മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്ത് വശീകരിച്ചും പീഡിപ്പിച്ച നടത്തിയ കേസില്‍ യുവാവിന് 25 വര്‍ഷം 3 മാസം കഠിന തടവും 1,25,000 രൂപ പിഴയും ശിക്ഷ. പിഴ അടക്കാത്ത പക്ഷം 11 മാസം കൂടി അധികതടവ് അനുഭവിക്കണം.
കടപ്പുറം ബ്ലാങ്ങാട് പാടംമ്പടിയിൽ കറപ്പംവീട്ടിൽ അഷ്റഫ് മകൻ അക്ബറിനെയാണ് ചാവക്കാട് അതിവേഗ സ്പഷ്യൽകോടതി കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷിച്ചത്.
