NCT
KeralaNewsThrissur News

തൃശൂർ വെസ്റ്റ് ഉപജില്ല സ്കൂൾ കലോത്സവം റവന്യുമന്ത്രി അഡ്വ. കെ.രാജൻ ഉദ്ഘാടനം ചെയ്തു.

തൃശൂർ വെസ്റ്റ് ഉപജില്ല സ്കൂൾ കലോത്സവത്തിന് തുടക്കമായി. രാവിലെ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.ജെ. ബിജു പതാക ഉയർത്തിയതോടെയാണ് പരിപാടികൾ ആരംഭിച്ചത്. അന്തിക്കാട് ആൽ സെൻ്ററിൽ നിന്നാരംഭിച്ച പ്രൗഢഗംഭീരമായഘോഷയാത്ര വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പടെ 100 കണക്കിന് പേർ ഘോഷയാത്രയിൽ പങ്കാളികളായി. വിവിധ കലകളും കലാരൂപങ്ങളും ഘോഷയാത്രയെ വർണ്ണാഭമാക്കി.

റവന്യുമന്ത്രി അഡ്വ. കെ.രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി.സി. മുകുന്ദൻ എംഎൽഎ അധ്യക്ഷനായി. സത്യൻ അന്തിക്കാട്, അഡ്വ.എ.യു. രഘുരാമ പണിക്കർ എന്നിവർ മുഖ്യാതിഥികളായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ, അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ജീനന്ദൻ,

ജില്ല പഞ്ചായത്ത് അംഗം വി എൻ സുർജിത്ത്, പഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി എസ് സുജിത്ത്, ജനറൽ കൺവീനർ വി ആർ ഷില്ലി, സ്വീകരണ കമ്മിറ്റി കൺവീനർ ബിജോയ് എരണേഴത്ത് എന്നിവർ സംസാരിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഉന്നതവിദ്യാഭ്യാസ ഓഫീസർമാർ, വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Related posts

മതിലകത്ത് പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ.

murali

ഇരിങ്ങാലക്കുടയിൽ ഒരാൾ മരണപ്പെടാനും മറ്റൊരാൾക്ക് ഗുരുതരപരിക്ക് പറ്റാൻ ഇടയായ കേസിൽ ബസ് ഡ്രൈവർ അറസ്റ്റിൽ.

murali

ഗുരുവായൂ‍ർ ക്ഷേത്രത്തിൻ്റെ കിഴക്കേനടയിൽ സ്ഥാപിച്ച മുഖമണ്ഡപത്തിൻ്റേയും നടപ്പന്തലിൻ്റേയും സമർപ്പണം ജൂലൈ ഏഴിന്.

murali
error: Content is protected !!