NCT
KeralaNewsThrissur News

ചെന്ത്രാപ്പിന്നിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം.

ചെന്ത്രാപ്പിന്നി കണ്ണംപിള്ളിപുറത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. എസ്.എൻ വായനശാലക്ക് സമീപം മേനോത്ത് രതീഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇവർ കുടുംബ സമേതം വിദേശത്താണ്.

അടച്ചിട്ട വീടിൻ്റെ പിറക് വശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നിട്ടുള്ളത്. വീടിനകത്തുണ്ടായിരുന്ന രണ്ട് നിലവിളക്ക്, വലിയ കുട്ടകം, ചെമ്പ് പാത്രങ്ങൾ തുടങ്ങിയവയാണ് കവർന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം നാടോടി സ്ത്രീകളെ പരിസരത്ത് കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു.

തൊട്ടടുത്ത് താമസിക്കുന്ന രതീഷിൻ്റെ സഹോദരൻ രമേഷ് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഒന്നര വർഷം മുമ്പും ഇതേ വീട്ടിൽ മോഷണം നടന്നിട്ടുണ്ട്. കൈപ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

ചാഴൂരിൽ കമാൻഡ് മുഖത്തെ താൽക്കാലിക ബണ്ട് തകർന്നു : താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീതിയിൽ.

murali

ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു.

murali

എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ യേശുവിൻ്റെ കുരിശിൻ്റെ യാത്രയിൽ “ത്യാഗം” ദൃശ്യാവിഷ്ക്കാര യാത്ര ശ്രദ്ധേയമായി.

murali
error: Content is protected !!