ചെമ്മാപ്പിള്ളി : നെഹ്റു സ്റ്റഡി സെന്റർ & കൾച്ചറൽ ഫോറം പെരിങ്ങോട്ടുകരയുടെ നേതൃത്വത്തിൽ അന്തർദേശീയ മത്സ്യ തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി മത്സ്യ തൊഴിലാളിയെ വസതിയിലെത്തി അനുമോദിച്ചു.
എഴുപത് വർഷത്തോളമായി പെരിങ്ങോട്ടുകര മുതൽ തൃശ്ശൂർ വരെയുള്ള പ്രദേശങ്ങളിൽ കാവ് ചുമന്ന് കാൽനടയായി മത്സ്യ വിതരണം നടത്തുകയും, പുഴയിൽ നിന്ന് മത്സ്യബന്ധനംനടത്തുകയും ചെയ്തിരുന്ന ചെമ്മാപ്പിള്ളി ഉണ്ണി കണ്ടത്ത് മുഹമ്മദ് മകൻ അബ്ദുൾ ഖാദർ (93 ) നെയാണ് അനുമോദിച്ചത്.
നെഹ്റു സ്റ്റഡി സെന്റർ & കൾച്ചറൽ ഫോറം ചെയർമാൻ ആന്റോ തൊറയൻ ഷാൾ അണിയിച്ച് അബ്ദുൾ ഖാദറിനെ അനുമോദിച്ചു. കൺവീനർ രാമൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ട്രഷറർ പ്രമോദ് കണിമംഗലത്ത് , പോൾ പുലിക്കോട്ടിൽ, ബെന്നി വാളമുക്ക്, റിജു കണക്കന്തറ എന്നിവർ നേതൃത്വം നൽകി
